KOYILANDY DIARY

The Perfect News Portal

മരളൂർ മഹാദേവ ക്ഷേത്രത്തിൽ കിഴി വിതരണ ഉദ്ഘാടനം 9ന്

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ കിഴി വിതരണ ഉദ്ഘാടനം 9ന് നടക്കും. ക്ഷേത്രത്തിൽ 50 ലക്ഷം രൂപയോളം ചിലവുവരുന്ന ശ്രീകോവിൽ ചെമ്പടിക്കാനും മറ്റ് പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് കിഴി വിതരണം നടത്തുന്നത്. കിഴി വിതരണം സെപ്തംബർ ഒമ്പതിന് രാവിലെ 10ന് ക്ഷേത്ര സന്നിധിയിൽ നടക്കും. ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ ബാലൻ അമ്പാടി ഉദ്ഘാടനം നിർവഹിക്കും.
ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ ആദ്ധ്യക്ഷതവഹിച്ചു. കലക്കാട്ട് രാജമണി, ഗിരീഷ് പുതുക്കുടി, ചന്ദ്രഭാനു ചൈത്രം, എം.ടി. ഗിരീഷ്, രമേശൻ രനിതാലയം, ഉണ്ണികൃഷ്ണൻ മരളൂർ, ശിവദാസൻ പനച്ചികുന്ന്, ഉണ്ണിമൂത്തേടത്ത്, ചന്ദ്രഭാനു ചൈത്രം, അശോക് കുന്നോത്ത് എന്നിവർ സംസാരിച്ചു.