KOYILANDY DIARY.COM

The Perfect News Portal

തൃശ്ശൂരിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്  അപകടം

തൃശ്ശൂര്‍ പറപ്പൂക്കര മുത്രത്തിക്കരയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മാടായിക്കോണം കാക്കനാട്ട് വീട്ടിൽ കുട്ടൻ്റെ മകൻ   സുധീർ (50) ആണ് മരിച്ചത്. രാവിലെ 8 മണിയോടെയായിരുന്നു അപകടം.
വെള്ളി കുളക്കരയിൽ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്നിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ സുധീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share news
error: Content is protected !!