KOYILANDY DIARY

The Perfect News Portal

എ.പി.ജെ.അബ്ദുൾ കലാം ഓർമ്മ ദിനത്തിൽ ഓർമ്മ മരം നട്ടു

തിക്കോടി: ചിങ്ങപുരം, വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ എ.പി.ജെ.അബ്ദുൾ കലാം ഓർമ്മ ദിനത്തിൽ ഓർമ്മ മരം നട്ടു. മാതൃഭൂമി സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിലാണ് സ്കൂൾ പറമ്പിൽ ഓർമ്മ മരം നട്ടുപിടിപ്പിച്ചത്. പി.ടി.എ. പ്രസിഡണ്ട് ബി. ലീഷ്മ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷയായി.
സീഡ് കോ-ഓർഡിനേറ്റർ വി.ടി. ഐശ്വര്യ, സീഡ് ലീഡർ ടി.കെ. അന്മിയ,
സ്കൂൾ ലീഡർ ആർ.കെ. ഹംന മറിയം, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, ഇ.എം. ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.