ദില്ലിയിൽ DYFI നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൊയിലാണ്ടിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ അഖിലേന്ത്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ഡിവൈഎഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു.
.

.
കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കഎതിരെ ശബ്ദയുയർത്തുന്ന യുവജനങ്ങളെ അടിച്ചമർത്താമെന്ന് കരുതേണ്ടെന്നും അറസ്റ്റുകൾക്ക് ഡിവൈഎഫ്ഐയെ തളർത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. ബിജീഷ് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം കീർത്തന കെ.എസ്. അധ്യക്ഷത വഹിച്ചു.
.

.
രാജ്യത്ത് വർദ്ധിച്ചുവരുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന പോരാട്ടങ്ങൾ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി സി. ബിജോയ് സ്വാഗതവും ബ്ലോക്ക് ട്രഷറർ റിബിൻ കൃഷ്ണ നന്ദിയും പറഞ്ഞു.



