KOYILANDY DIARY.COM

The Perfect News Portal

ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ വെച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു

ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ വെച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു. ജുമാമസ്ജിദ് റോഡിൽ സുഹാനയിൽ സി.എം.ഹാഷിം (72) ആണ് മരിച്ചത്. ഇന്നലെ രാത്രി ഹജ്ജ് കർമ്മം പൂർത്തിയാക്കിയതിന് പിന്നാലെ അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെടുകയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
അദ്ദേഹത്തിൻ്റെ ഭാര്യ സുബൈദയും ഒപ്പമുണ്ടായിരുന്നു. കൊയിലാണ്ടി പഞ്ചായത്ത് ആയിരുന്ന സമയത്തെ പ്രഥമ പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുള്ളക്കുട്ടി ഹാജിയുടെ മകനാണ്.
Share news
error: Content is protected !!