KOYILANDY DIARY.COM

The Perfect News Portal

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സി.ഐ.ടിയു മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന ആനത്തലവട്ടം ആനന്ദൻ്റെ ചരമ ദിനത്തോടനുബന്ധിച്ച് എൻ. എച്ച്. എം. എംപ്ലോയീസ് യൂണിയൻ (സിഐടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടന്ന ക്യാമ്പ് സി.ഐ.ടി.യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ടി. ദാസൻ ഉദ്ഘാടനം ചെയ്തു.
എൻ.എച്ച്. എം. എംപ്ലോയീസ് യൂണിയൻ കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ. അനുലാൽ അധ്യക്ഷത വഹിച്ചു. സിഐടിയു കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് ഷാജു നാഷണൽ ഹെൽത്ത് മിഷൻ ഡി പി എം ഡോ. സി.കെ. ഷാജി, എൻ. എച്ച്.എം. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ഡോ. ശീതൾ ശ്രീധർ, എൻ.എച്ച്. എം. എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ടി. ഷിജു, ആശാവർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് സുനിത, ഡോ. ബബിനേഷ് എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ക്യാമ്പ് സന്ദർശിച്ചു. അലോപ്പതി ആയുർവേദം, ദന്തൽ, യുനാനി, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. ജീവിതശൈലീ രോഗ നിർണ്ണയം, വിവ പരിശോധന, ഫിസിയോതെറാപ്പി, കാഴ്ച പരിശോധന, പോഷകാഹാരം സംബന്ധിച്ച ക്ലാസ്, സൗജന്യ മരുന്നു വിതരണം എന്നിവയും ക്യാമ്പിൻ്റെ ഭാഗമായി നടന്നു. നൂറ്റമ്പതോളം തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.
Share news
error: Content is protected !!