KOYILANDY DIARY

The Perfect News Portal

കാട്ടുപൂച്ചയുടെ കടിയേറ്റയാൾ പേവിഷബാധയെ തുടർന്ന് മരിച്ചു

കാട്ടുപൂച്ചയുടെ കടിയേറ്റയാൾ പേവിഷബാധയെ തുടർന്ന് മരിച്ചു. കൊല്ലം ജില്ലയിൽ നിലമേൽ സ്വദേശി മുഹമ്മദ് റാഫി (48) ആണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് ടാപ്പിംഗ് തൊഴിലാളിയായ റാഫിയുടെ മുഖത്ത് കാട്ടുപൂച്ചയുടെ കടിയേറ്റത്. കടിയേറ്റതിനു പിന്നാലെ വാക്സിൻ എടുത്തിരുന്നു.

പേവിഷബാധ ലക്ഷണങ്ങളെ തുടർന്ന് ജൂൺ 12 ന് പാരിപ്പിള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജൂൺ 14 ന് മരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നയച്ച സാമ്പിളിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പാലോട് എസ്ഐഎഡിയിലാണ് മരിച്ചത്.