KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വ്യാപാരികൾ സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടിയിൽ വ്യാപാരികൾ സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂനിറ്റും മലബാർ ഐ ഹോസ്പിറ്റൽ, ഡോക്ടർസ് നീതി ലാബും സംയുക്തമായാണ് സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. കൊയിലാണ്ടി വ്യാപാര ഭവനിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്യ്തു. യൂനിറ്റ് പ്രസിഡണ്ട് കെ. പി ശ്രീധരൻറ അധ്യക്ഷതവഹിച്ചു
വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും ക്യാമ്പിൽ പങ്കെടുത്തു. കൗൺസിലർമാരായ വി പി ഇബ്രാഹിംകുട്ടി മനോജ് പയറ്റുവളപ്പിൽ, ജിഷ. സൗമിനി മോഹൻദാസ്, ഷറഫുദ്ദീൻ, ടി. പി ഇസ്മായിൽ എന്നിവർ സംസാരിച്ചു. കെ. എം രാജീവൻ സാഗതവും റിയാസ് അബൂബക്കർ നന്ദിയും പറഞ്ഞു.
Advertisements