KOYILANDY DIARY

The Perfect News Portal

ഓട്ടോ തൊഴിലാളികൾക്കായി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഓട്ടോ തൊഴിലാളികൾക്കായി കരൾ, വൃക്ക, ഷുഗർ, കൊളസ്ട്രോൾ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ നീതി ലാബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിൻ്റെ ഉദ്ഘാടനം ഡോ: അഫ്സൽ (R.M.O താലൂക്ക് ഹോസ്പിറ്റൽ, കൊയിലാണ്ടി) നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് പി.രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു.

ബാങ്ക് സെക്രട്ടറി എ.ആർ.സജന, ബാങ്ക് വൈസ് പ്രസിഡണ്ട് കെ.പി.വിനോദ് കുമാർ, വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ, ഭരണസമിതി അംഗങ്ങളായ വി.പി.ഭാസ്കരൻ, പി.കെ.ശങ്കരൻ, വി.എം.ബഷീർ, മനോജ് കാപ്പാട്, എ.സത്യവതി, പി.പി.നാണി, ലാബ് ടെക്നിഷ്യൻ ഹയറുന്നിസ്സ എന്നിവർ സംസാരിച്ചു. ബജീഷ് തരംഗിണി, നിസരി പ്രശാന്ത്, വിജിന.എ.കെ, അനശ്വര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.