KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരിയിൽ തേങ്ങാ കൂടക്ക് തീപിടിച്ചു

തേങ്ങാ കൂടക്ക് തീപിടിച്ചു. പുളിയഞ്ചേരി പുതിയോട്ട് താഴകുനി മാലതിയുടെ വീടിനു പുറകിലുള്ള തേങ്ങാക്കൂടക്കാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അറിയിപ്പ് ലഭിച്ചതിനെ തിർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ശരത് പി കെ യുടെ നേതൃത്വത്തിൽ എത്തി ഒരു മണിക്കൂർ പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു.
ഗ്രേഡ് ASTO മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി, ഷിജു ടി പി, നിധിപ്രസാദ് ഇ എം, സിജിത്ത് സി, അരുൺ എസ്, ശ്രീരാഗ് എംവി, റിനീഷ് പികെ, സജിത്ത് പി, ഹോംഗാർഡ് മാരായ ബാലൻ ടിപി, രാജീവ് വി ടി എന്നിവർ തീയണക്കുന്നതിൽ നേതൃത്വം നിൽകി.