KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് 52കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് 52കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടിൽ കൃഷ്ണകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഇയാൾ ഇന്ന് രാവിലെ കോയമ്പത്തൂരിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു കൊലപാതകം. ഭാര്യ സംഗീതയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ വണ്ടാഴിയിലെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

 

 

 

Share news
error: Content is protected !!