KOYILANDY DIARY

The Perfect News Portal

ബ്രിട്ടനില്‍ മേയര്‍ പദവിയിലേയ്ക്ക് ഇനി മലയാളി

ലണ്ടന്‍: ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി മലയാളിയായ ടോം ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെക്കേ ഇന്ത്യക്കാരനായ ആദ്യ ജനപ്രതിനിധിയാണു ടോം. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ആദ്യമായാണ് ഇന്ത്യന്‍ വംശജന്‍ മേയര്‍ ആകുന്നത്. ബ്രിസ്റ്റോള്‍ സിറ്റിയും 9 സമീപ ജില്ലകളും ഉള്‍പ്പെടുന്ന പൊലീസ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാനും ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സിലിന്റെ സമുദായ സൗഹാര്‍ദ സമിതി ചെയര്‍മാനുമാണു ടോം.

റാന്നി ഈരൂരിക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്റെയും ഗുലാബിയുടെയും മകനായ ടോം സ്വാതന്ത്യ്രസമര സേനാനിയും പാലാ നഗരസഭയുടെ ആദ്യകാല ചെയര്‍മാനുമായ വെട്ടം മാണിയുടെ പൗത്രനാണ്. ഭാര്യ: ലിനി. മക്കള്‍: അഭിഷേക്, അലീന, അഡോണ, അല്‍ഫോന്‍സ്.

Leave a Reply

Your email address will not be published. Required fields are marked *