SDPI ഫ്രറ്റേണിറ്റി ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ കയറി ആക്രമിച്ചു

തിരുവനന്തപുരം: SDPI ഫ്രറ്റേണിറ്റി ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ കയറി ആക്രമിച്ചു. തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളില്‍ നടന്ന ജില്ലാതല കായിക മത്സരത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ പാലോട് നന്ദിയോട് SKV ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളെ എസ്ഡിപിഐ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ വാഹനത്തില്‍ വന്ന് മര്‍ദ്ദിച്ചവശരാക്കിയത്.
സ്പോര്‍ട്സ് മീറ്റ് കഴിഞ്ഞ് വന്ന ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങാനായി SKV സ്കൂളിന് മുന്നില്‍ നിന്ന വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദ്ധനമേറ്റത്. മര്‍ദ്ധനത്തെ തുടര്‍ന്ന് SKV ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഉള്ളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ NDF ഫ്രറ്റെണിറ്റി ഗുണ്ടാ സംഘം സൈക്കിള്‍ ചെയിനും ഇടി വളയും ഹോക്കി സ്റ്റിക്കും ഉള്‍പ്പെടെയുള്ളവയുമായി പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ SKV സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ പാലോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്.സ്പോര്‍ട്സ് മീറ്റിലെ ഇവന്റില്‍ പരാജയപ്പെട്ട ഫ്രറ്റെണിറ്റി നേതാവിനെ കൂവി എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ധനം.

ഇസ്ലാമിക തീവ്രവാദി സംഘത്തിന്റെ ആക്രമത്തില്‍ സ്കൂളിലെ പെണ്‍കുട്ടികള്‍ക്ക് അടക്കം പരുക്കേറ്റു. അക്രമത്തിന് ശേഷം SKV സ്കൂള്‍ ജംഗ്ഷനില്‍ വാഹനങ്ങള്‍ തടയുകയും നാട്ടുകാരെ അടക്കം അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത ഗുണ്ടാ സംഘത്തെ പൊലീസ് എത്തി വാഹനമടക്കം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു

