KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ നഴ്സ് തസ്തികയിൽ വാക് ഇൻ ഇൻ്റർവ്യൂ

.
കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ നഴ്സ് തസ്തികയിലെ  ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് സെപ്റ്റംബർ 26 രാവിലെ 11 മുതൽ കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ വെച്ച് വാക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.  കേരള പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ജി.എൻ.എം. ആണ് തസ്തികയുടെ അടിസ്ഥാന യോഗ്യത.
ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തിപരിചയം അധികയോഗ്യതയായിരിക്കും. പ്രായപരിധി 18 നും 55 നും മദ്ധ്യേ.  ഉദ്യോഗാർത്ഥികൾ 26 ന് രാവിലെ 10 ന് വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയും സഹിതം കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ ഹാജരാകണം 
ഫോൺ: 0496-2623830, 9539959580
Share news