KOYILANDY DIARY.COM

The Perfect News Portal

റിപ്പോർട്ടർ ചാനൽ എം‍ഡി ആൻ്റോ അ​ഗസ്റ്റിന് ജാമ്യമില്ല

.

വീട്ടിൽ നിന്നും മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ചാനൽ എം‍ഡി ആൻ്റോ അ​ഗസ്റ്റിന് ജാമ്യമില്ല. ജാമ്യ ഹർജി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും. സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ മാനന്തവാടി സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ആൻ്റോ അ​ഗസ്റ്റിൻ. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്നാണ് എക്സൈസ് സംഘം ആൻ്റോ അഗസ്സിനെ അറസ്റ്റ് ചെയ്തത്.

 

പുലർച്ചെ രണ്ടരയോടെയാണ് നാലു ജീപ്പുകളിലായി എക്സൈസ് സംഘം ഓഫീസിലേക്ക് എത്തുകയായിരുന്നു. രാവിലെ അഞ്ചരയോടെ അറസ്റ്റ് ചെയ്തു. കേരള അബ്കാരി നിയമം 55(എ), 55(ഐ), 58 എന്നീ ജാമ്യമില്ലാ വകുപ്പുകളിലാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Share news