KOYILANDY DIARY.COM

The Perfect News Portal

കേരള സ്കൂൾ ഒളിമ്പിക്സിൽ കബഡി മത്സരത്തിൽ കോഴിക്കോട് ജില്ലയ്ക്ക് കിരീടം

.
കേരള സ്കൂൾ ഒളിമ്പിക്സിലെ ഗെയിംസ് ഇനമായ കബഡി മത്സരത്തിൽ കോഴിക്കോട് ജില്ല സ്റ്റേറ്റ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ പാലക്കാട് ജില്ലയെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കോഴിക്കോട് ടീം ശക്തമായ പോരാട്ടങ്ങളെ അതിജീവിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്.
ഫൈനലിലും ആത്മവിശ്വാസത്തോടെയുള്ള കളിയിലൂടെ പാലക്കാട് ടീമിനെ കീഴടക്കി സംസ്ഥാന കിരീടം സ്വന്തമാക്കുകയായിരുന്നു. കൊയിലാണ്ടി ജിവിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥി നൈതിക കല്യാൺ, ജിഎച്ച്എസ്എസ് പന്തലായനിയിലെ ആയിഷ മിൻഹ എന്നിവർ ടീം അംഗങ്ങളായിരുന്നു. സംസ്ഥാന തലത്തിൽ കോഴിക്കോട് ജില്ലയുടെ അഭിമാനമായി മാറിയ ടീമിനെയും പരിശീലകരെയും കായികാധ്യാപകരെയും സംഘാടകരെയും അഭിനന്ദിച്ചു.
Share news