KOYILANDY DIARY.COM

The Perfect News Portal

എസ്എൻഡിപി കോളേജിൽ ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

.
കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഓറിയൻ്റേഷൻ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കളക്ടർ പ്രതീഷ്.എ.കെ, (കെഎഎസ്)  നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. സുജേഷ് സി പി അദ്ധ്യക്ഷത വഹിച്ചു.
.
.
ചടങ്ങിൽ ഡോ. വിദ്യ വിശ്വനാഥൻ, ഡോ. ഷാജി മാരാം വീട്ടിൽ, ചാന്ദ്നി പി എം എന്നിവർ സംസാരിച്ചു. കോളേജിന്റെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ  സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസവും സ്വഭാവ രൂപീകരണവും ലക്ഷ്യമാക്കി ലൈഫ് സ്കിൽ ട്രെയിനർ ഷൈജിത്ത് കരുവാക്കോട്, സൈക്കോളജിസ്റ്റ് സിന്ധു അനൂപ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Share news