യുവാവ് ട്രെയിൻതട്ടി മരിച്ചു
കൊയിലാണ്ടി: യുവാവ് തീവണ്ടി തട്ടി മരിച്ചു. ന്യൂ മാഹി പഞ്ചായത്ത് 12 -ാം വാർഡ് മെംബർ അഴീക്കൽ പറമ്പത്ത് കെ.എം.സമീർ (41) ആണ് തീവണ്ടി തട്ടി മരിച്ചത്. ശനിയാഴ്ച വൈകീട്ട് ചെങ്ങോട്ടുകാവ് റെയിൽ വെ ട്രാക്കിൽ വെച്ചാണ് സംഭവം. സുഹൃത്തിനെ എയർപോർട്ടിൽ അയച്ച് സഹയാത്രികരോടൊപ്പം വരുകയായിരുന്ന സമീർ ട്രക്കിനു സമീപമുള്ള തട്ടുകടയിൽ നിന്നും ചായ കുടിച്ച ശേഷം ഫോണിൽ സംസാരിക്കവെ തീവണ്ടി ഇടിക്കുകയായിരുന്നു.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഭാര്യ.ഷൗജത്ത്. മക്കൾ: മുഹമ്മദ് ബിലാൽ, മുഹമ്മദ് സഹൽ, മുഹമ്മദ് അമീൻ. മെഹബൂബിന്റയും സാറു വിന്റയും മകനാണ്. സഹോദരങ്ങൾ: ഷാഹിദ, സാജത്ത്, ഷമീറ, ഷക്കീല.




