KOYILANDY DIARY.COM

The Perfect News Portal

കാറിന്റെ ബോണറ്റ് തുറന്ന ഉടമസ്ഥന്‍ കണ്ടത് പത്തടി നീളമുള്ള പെരുമ്പാമ്പിനെ

മേപ്പയൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല, കാറിന്റെ ബോണറ്റ് തുറന്ന ഉടമസ്ഥന്‍ കണ്ടത് പത്തടി നീളമുള്ള പെരുമ്പാമ്പിനെ. കീഴരിയൂര്‍ നമ്ബൂരികണ്ടി അബ്ദുല്‍സലാമിന്റെ കാറിന്റെ ബോണറ്റിലാണ് പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. സമീപ പ്രദേശങ്ങളിലൊക്കെ വെള്ളംകയറിയിരുന്നെങ്കിലും സലാമിന്റെ വീട്ടില്‍ കയറിയിരുന്നില്ല.

അകലാപ്പുഴയുടെ കൈവഴിയായ നെല്ല്യാടിപ്പുഴയില്‍ നിന്ന് 250 മീറ്റര്‍ അകലെയാണ് വീട്. മഴ വിട്ടുനിന്നതോടെ ഇന്നലെ രാവിലെ കാര്‍ സ്റ്റാര്‍ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു സലാം. എന്നാല്‍ പല തവണ ശ്രമിച്ചിട്ടും കാര്‍ അനങ്ങിയില്ല. തുടര്‍ന്ന് ബോണറ്റ് പൊക്കിനോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. ഞെട്ടിപ്പോയ അബ്ദുല്‍സലാം നാട്ടുകാരെ വിവരമിറിയിച്ചു. തുടര്‍ന്ന് വനംവകുപ്പിന്റെ ജില്ലാകേന്ദ്രമായ മാത്തോട്ടം വനശ്രീയിലെ ഉദ്യോഗസ്ഥന്‍ എം.എ. ഹിജിത്ത് സ്ഥലത്തെത്തി പാമ്ബിനെ പിടികൂടി.

പത്തടി നീളവുമുള്ള പെരുമ്പാമ്പിന് 32 കിലോ തൂക്കമുണ്ട്. ഇരുപതുദിവസത്തോളം പെരുമ്ബാമ്ബ് വനശ്രീയിലെ അതിഥിയായിരിക്കും. തുടര്‍ന്ന് വയനാട് മുത്തങ്ങയില്‍ ഉള്‍ക്കാട്ടില്‍ കൊണ്ടുപോയി വിടുമെന്നു ഹിജിത്ത് പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!