KOYILANDY DIARY.COM

The Perfect News Portal

കാട്ടാന ആക്രമണത്തില്‍ ആദിവാസിക്ക് ദാരുണാന്ത്യം

അടിമാലി: സുര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസിക്ക് ദാരുണാന്ത്യം. ഗ്രാമവാസികള്‍ ഭയാശങ്കളുടെ മുള്‍മുനയില്‍. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു ആക്രമണം. അടിമാലി പെട്ടിമുടി സ്വദേശി ഞാവല്‍മറ്റം തങ്കച്ചന്‍ (55) ആണ് തുമ്പിക്കൈകൊണ്ടുളള അടിയേറ്റ് മരണമടഞ്ഞത്. ബന്ധു ഗോപിയുടെ വീട്ടില്‍ എത്തിയ തങ്കച്ചന്‍ ഭക്ഷണം കഴിച്ചതിനു ശേഷം മറ്റൊരു ബന്ധുവിന്റെ കുടെ അടുത്തുള്ള ഷെഡില്‍ ഉറങ്ങാന്‍ പോകുന്നിടിയില്‍ വഴിയിലാണ് ആന ആക്രമിച്ചത്.

ബോധം പോയ തങ്കച്ചനെ ഗോപിയുടെ വീട്ടില്‍ കൊണ്ടുവന്ന വെള്ളം നല്‍കിയെങ്കിലും തല്‍ക്ഷണം മരിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. തങ്കച്ചനെ ആക്രമിച്ചതിന് ശേഷം കൂടെയുണ്ടായിരുന്ന ബന്ധുവിനുനെരെ ആന ഓടിയെത്തിയെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറി സുരക്ഷിത സ്ഥാനത്തെത്തുകയായിരുന്നു. ശാന്ത പാറ പൊലീസിന്റെ നേതൃത്വത്തില്‍ മൃതദ്ദേഹം അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച മേല്‍ നടപടി സ്വീകരിച്ചു വരുന്നു ഭാര്യ സിന്ധു.

കഴിഞ്ഞ മാസം ഈ ഭാഗത്ത് തോട്ടം തൊഴിലാളി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.ഇതേത്തുടര്‍ന്ന് ഗ്രാമവാസികള്‍ക്ക് സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ തകൂടി ഭയമായിരുന്നു. ഇതിടെയാണ് സമീപ പ്രദേശത്ത് വീണ്ടും കാട്ടുകൊമ്ബന്റെ ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടിരിക്കു്ന്നത്. ആനകളുടെ ആക്രമണത്തില്‍ നിന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!