“കാൽപ്പന്താരവം” സ്പോപോട്ട് ക്വിക്ക് മൽസരം സംഘടിപ്പിച്ചു

കൊയിലാണ്ടി: എം.ജി.കോളജ് കൊയിലാണ്ടി 18-ാം വാർഷികത്തിന്റെ ഭാഗമായി കാൽപ്പന്താരവം സ്പോപോട്ട് ക്വിക്ക് മൽസരം സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉൽഘാടനം ചെയ്തു. പി.ഇ. സുകുമാർ അദ്ധ്യക്ഷത വഹിച്ചു.
എ അസീസ്, ബാബു കയനേടത്ത്, ആനന്ദ് ബാബു ലീല,അശ്വിൻ കെ.രാജ്, ദിലീപ് സിങ്ങ് തുടങ്ങിയവർ
സംസാരിച്ചു. മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നസ്റിൻ. ടി ഒന്നാം സ്ഥാനവും, ജുസൈറ.ഏ രണ്ടാം സ്ഥാനവും, ആൺ കുട്ടികളുടെ വിഭാഗത്തിൽ ഉനൈസ് ഒന്നാം സ്ഥാനവും അക്ഷയ് രണ്ടാംസ്ഥാനവും നേടി.

