KOYILANDY DIARY.COM

The Perfect News Portal

അടിവസ്ത്രത്തില്‍ കഞ്ചാവ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടുപേര്‍ പിടിയില്‍

തൊടുപുഴ: അടിവസ്ത്രത്തില്‍ കഞ്ചാവ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇടുക്കിയില്‍ രണ്ടുപേര്‍ പിടിയില്‍ എര്‍ണാകുളം, അങ്കമാലി സ്വദേശികളായ യുവാക്കളെ ബോഡിമെഡ് ചെക്ക് പോസ്റ്റില്‍വെച്ച്‌ എക്‌സൈസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇവരില്‍ നിന്നും 1.2 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഇരുപത്തിയേഴ് വയസുള്ള മിഥുന്‍, പത്തൊന്‍മ്ബതു വയസ്സുള്ള സിറിള്‍ എന്നിവരാണ് പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്കടക്കം ചെറിയ പൊതികളാക്കി കഞ്ചാവ് വില്‍പ്പന നടത്തി വരുകയായിരുന്നു ഇരുവരുടെയും തൊഴില്‍ എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍ നിന്ന് 10000 രൂപ കൊടുത്ത് വാങ്ങിയ കഞ്ചാവാണ് ഇടുക്കി ചെക്ക് പോസ്റ്റ് വഴി കടത്താന്‍ ശ്രമം നടത്തിയത്. എര്‍ണാകുളം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നായി പ്രതികള്‍ സമ്മതിച്ചു. 500 രൂപ നിരക്കില്‍ ചെറിയ പൊതികളായാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.

പ്രതികളുടെ അടിവസ്ത്രത്തിലും ശരീര ഭാഗങ്ങളില്‍ പാക്കറ്റുകളായി ഒട്ടിച്ചുവെച്ച നിലിയിലുമായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധക്കിടിയില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വസ്ത്രങ്ങള്‍ അഴിച്ച്‌ പരിശോധിക്കുകയായിരുന്നു. മുന്ു് പലതവണ അതിര്‍ത്തി പ്രദേശങ്ങള്‍ വഴി കഞ്ചാവ് കടത്തി വന്നിരുന്നതായും ഇരുവരും സമ്മതിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!