KOYILANDY DIARY.COM

The Perfect News Portal

പാണഞ്ചേരി പൂവന്‍ചിറ വടക്കേമൂലയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍

പട്ടിക്കാട്> പാണഞ്ചേരി പൂവന്‍ചിറ വടക്കേമൂലയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പൂവന്‍ചിറ സ്വദേശി രാധാകൃഷ്ണന്‍, മംഗലം സ്വദേശി സുധീഷ് എന്നിവരാണ് പുലിയെ കണ്ടത്. തിങ്കളാഴ്ച പകല്‍ മൂന്നിന് റോഡരികിലെ മരത്തില്‍നിന്ന് ചാടിയിറങ്ങിയ പുലി റോഡ് മുറിച്ചുകടന്ന് സമീപത്തെ വാഴത്തോട്ടത്തിലേക്ക് പോകുന്നതായാണ് കണ്ടത്.

ഫോറസ്റ്റുകാരും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. എന്നാല്‍, പുലിയുടേതെന്ന‌് സംശയിക്കാവുന്ന കാല്‍പാദങ്ങള്‍ കണ്ടെത്തി. മഴപെയ‌്ത‌് പാടുകള്‍ വ്യക്തമല്ല. അതേസമയം, മരത്തില്‍ പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തി. ഒരാഴ്ചയോളം പുലി ഈ മരത്തില്‍ വസിച്ചതായാണ് സംശയിക്കുന്നത്. ബൈക്ക് ഓടിച്ചിരുന്ന സുബീഷാണ് ആദ്യം പുലിയെ കണ്ടത്. 25 ഏക്കര്‍ വരുന്ന വാഴത്തോട്ടതിന്റെ ചുറ്റിലുമായി 40 ഓളം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ക്യാമ്പ്‌ ചെയ്യുന്നുണ്ട്. തോട്ടത്തിനു ചുറ്റുമായി വെളിച്ചവും സജ്ജമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രതയോടെയിരിക്കാന്‍ പഞ്ചായത്ത് മൈക്ക് അനൗണ്‍സ്മെന്റും നടത്തി.

ചൊവ്വാഴ്ച തോട്ടവും പരിസര പ്രദേശങ്ങളും തെരച്ചില്‍ നടത്തുമെന്ന‌് ഡിഎഫ്‌ഒ അറിയിച്ചു. സംഭവമറിഞ്ഞ് കെ രാജന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് അനിത വാസു, ഒല്ലൂക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ വി ചന്ദ്രന്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്തെത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!