ബോധവൽക്കരണ ക്ലാസ് നടത്തി
ചേമഞ്ചേരി: കേരളപ്പിറവി ദിനാഘോഷത്തിൻ്റെ ഭാഗമായി വയലോരം റസിഡൻസ് അസോസിയേഷൻ ചേമഞ്ചേരിയുടേയും ഫയർ ആൻഡ് റസ്‌ക്യു യൂണിറ്റ് കൊയിലാണ്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ കാപ്പാട് തുവ്വപ്പാറ ബീച്ച് ഓപ്പൺ പാർക്കിൽ വെച്ച് പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് നടത്തി. റസ്‌ക്യു ഓഫീസർ അനൂപ്. പി ക്ലാസെടുത്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീഷു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സത്യൻ പി, ബിനേഷ് എൻ.വി എന്നിവർ സംസാരിച്ചു. ചടങ്ങിൽ രേണു രാജേഷ് സ്വാഗതവും ബിനേഷ് ചേമഞ്ചേരി നന്ദിയും പറഞ്ഞു.



