മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ 1.24 കോടി രൂപ അനുവദിച്ചു
.
അധികാരത്തിൽ കയറി ആറ് മാസം പൂർത്തിയാകും മുമ്പ് വീണ്ടും യുഡിഎഫ് സർക്കാരിൻ്റെ ധൂർത്ത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കാൻ 1.24 കോടി രൂപ അനുവദിച്ച് ഉത്തരവായി. പ്രതിപക്ഷ നേതാവായിരിക്കെ വൻതുക ചെലവാക്കില്ലെന്നായിരുന്നു വി ഡി സതീശന്റെ പ്രഖ്യാപനം. എന്നാൽ നിരന്തരം നിലപാടിൽ മലക്കം മറിയുകയാണ് മുഖ്യമന്ത്രി. നേരത്തെ ഒമ്പത് മന്ത്രി മന്ദിരങ്ങളുടെ മോടി പിടിപ്പിക്കുന്നതായി 3.95 കോടിയിലേറെ രൂപ അനുവദിച്ചിരുന്നു. മൻമോഹൻ ബംഗ്ലാവിന് 81.06 ലക്ഷം രൂപയും അജന്തയ്ക്ക് 58.74 ലക്ഷം രൂപയും ഉൾപ്പെടെയായിരുന്നു അനുമതി നൽകിയത്.




