ഹരിത കർമ്മസേനയ്ക്ക് തുണിസഞ്ചികൾ കൈമാറി
.
നടുവത്തൂർ: പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിന്റെയും ഭാഗമായി എസ്.വി.എ.ജി.എച്ച്.എസ്.എസ് നടുവത്തൂർ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹരിത കർമ്മസേനയ്ക്ക് തുണിസഞ്ചികൾ കൈമാറി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബു, ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, ഗൈഡ്സ് യൂണിറ്റ് ലീഡർ ഭാരതി എന്നിവരിൽ നിന്നും തുണിസഞ്ചികൾ ഏറ്റുവാങ്ങി ഹരിതകർമ്മ സേനാംഗങ്ങൾക്ക് കൈമാറി.

പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ കുനിയിൽ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സവിത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ, വാർഡ് മെമ്പർ രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം നിഷാഗ, സെക്രട്ടറി സീന, ഹെൽത്ത് ഇൻസ്പെക്ടർ അനൂന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുനരുപയോഗിക്കാവുന്ന തുണിസഞ്ചികളുടെ ഉപയോഗത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കാനും വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്താനും ഈ പ്രവർത്തനം സഹായകമായി. പ്ലാസ്റ്റിക് രഹിത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഗൈഡ്സ് യൂണിറ്റിന്റെ ഈ മാതൃകാപരമായ പ്രവർത്തനം ശ്രദ്ധേയമായി.



