KOYILANDY DIARY.COM

The Perfect News Portal

വൻമുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിന് സഹാനി ഹോസ്പിറ്റലിന്റെ പ്രിവിലേജ് കാർഡ് കൈമാറി

.
ചിങ്ങപുരം: വൻമുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിന് സഹാനി ഹോസ്പിറ്റൽ അനുവദിച്ച പ്രിവിലേജ് കാർഡ് ഡോ. റിയാസ് അഹമ്മദും മാർക്കറ്റിംഗ് മാനേജർ ടി. സുനിലും ചേർന്ന് സ്കൂൾ ലീഡർ മിലൻ രാഗേഷിന് കൈമാറി. ബി. ലീഷ്മ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, സ്കൂൾ ഡെപ്യൂട്ടി ലീഡർ മെഹക് നൗറീൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് പി. ഉണ്ണികൃഷ്ണൻ, വി.പി. സരിത, പി. സിന്ധു, കെ.വി. അയന, മിനി പുത്തൻ പുരയിൽ എന്നിവർ സംസാരിച്ചു.
Share news