പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗർഭിണിക്ക് മരുന്നു മാറി നൽകി
.
വയനാട്: പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗർഭിണിയായ യുവതിക്ക് മരുന്നു മാറി നൽകിയെന്ന് പരാതി. അയേണിനുള്ള ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ മാറി നൽകിയതായി ആരോപണം. പനമരം കീഞ്ഞുകടവ് വട്ടുകുത്ത് റാഹിന ആഷിഖി (29) നാണ് ഇഞ്ചക്ഷൻ മാറി നൽകിയത്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി.




