ഭക്ഷണത്തിൽ പുഴുവിനെ കണ്ട സംഭവം: പരാതി നൽകിയ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്
.
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ട സംഭവത്തിൽ പരാതി ഉന്നയിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. സംഘാടകസമിതി കൺവീനർ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്നു പറഞ്ഞ് കലാപത്തിന് ശ്രമിച്ചു എന്നതിനാണ് കേസ് എടുത്തിരിക്കുന്നത്. പെരുമ്പാവൂർ വെങ്ങോല ശലേം സ്‌കൂളിലെ കായിക അധ്യാപകൻ ജിജോ ജെയിംസിനെതിരെയാണ് കേസ്.

ആദ്യ രണ്ട് ദിവസം തന്നെ നിരവധി പാളിച്ചകളാണ് കായിക മേളയിൽ ഉണ്ടായത്. രണ്ട് ദിവസവും ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് വിദ്യാർത്ഥികൾ തന്നെയാണ് ചൂണ്ടിക്കാണിച്ചതും. അതിന് ശേഷമാണ് ഇപ്പോൾ അധ്യാപകനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന സ്കൂൾ കായിക മേളയിലെ പിഴവുകൾ റിപ്പോർട്ട് ചെയ്ത കൈരളി ന്യൂസ് മാധ്യമസംഘത്തെ സംഘാടകർ മർദിക്കുകയും ചെയ്തിരുന്നു.



