KOYILANDY DIARY.COM

The Perfect News Portal

റിപ്പോ നിരക്ക് വർധിപ്പിച്ച് ആർ‌ബി‌ഐ: വായ്പക്കാരുടെ ഇഎംഐ ഇനി എത്ര കൂടും

.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമാക്കി. ഇതോടെ ഭവന വായ്പക്കാരുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) വർധിക്കാൻ സാധ്യതയുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് റിപ്പോ നിരക്കില്‍ വര്‍ധനവുണ്ടാകുന്നത്. 2025ല്‍ വിവിധ ഘട്ടങ്ങളിലായി റിപ്പോനിരക്കില്‍ 125 ബേസിക് പോയിന്റിന്റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. തുടര്‍ന്നുള്ള നാല് പോളിസി മീറ്റിങ്ങുകളില്‍ റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്തിയിരുന്നു.

 

ബാങ്കുകൾ ഈ നിരക്ക് വർധന പൂർണ്ണമായി ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെങ്കിൽ, ഫ്ലോട്ടിംഗ് നിരക്കിൽ വായ്പയെടുത്തവരുടെ പലിശച്ചെലവ് ഉയരും. ഉദാഹരണത്തിന് 8 ശതമാനം പലിശ നിരക്കിൽ 10 വർഷത്തേക്ക് എടുത്ത 50 ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് പ്രതിമാസ ഇഎംഐ നിലവിൽ ഏകദേശം 60,664 രൂപയാണ്.

 

പലിശ നിരക്ക് 8.25 ശതമാനമായി ഉയർന്നാൽ, ഇഎംഐ 61,326 രൂപയായി വർധിക്കും. ഇത് പ്രതിമാസം 662 രൂപയുടെയോ പ്രതിവർഷം 7,944 രൂപയുടെയോ അധിക ബാധ്യത ഉണ്ടാക്കുന്നു. 2025-ൽ ആർ‌ബി‌ഐ റിപോ നിരക്ക് ആകെ 125 ബേസിസ് പോയിന്റ് കുറച്ച് 5.25 ശതമാനമാക്കിയിരുന്നു. തുടർന്നുള്ള നാല് സാമ്പത്തിക നയ അവലോകനങ്ങളിലും മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇപ്പോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.

 

Share news