കാരുണ്യപ്രവർത്തനങ്ങൾക്ക് “ഒപ്പം ചേർന്ന്” സികെജിയിലെ എൻ എസ് എസ് യൂണിറ്റ്
.
ചിങ്ങപുരം: സേവന പാതയിൽ വീണ്ടും കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് സികെജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ.
നന്തി “കനിവ് “ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി ഫോൾഡബിൾ വീൽചെയർ കൈമാറിക്കൊണ്ട് സി കെ ജിയിലെ എൻ എസ് എസ് വളണ്ടിയർമാർ വീണ്ടും സമൂഹത്തിന് മാതൃകയായി. സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ തട്ടുകടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് വളണ്ടിയർമാർ വീൽചെയർ വാങ്ങിയത്.

സ്കൂളിൽ വെച്ച് നടത്തിയ ചടങ്ങിൽ എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ പി ശ്രീജിത്തിന്റെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ പി. ശ്യാമള, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, സ്റ്റാഫ് സെക്രട്ടറി ആർ എസ് രജീഷ്, എൻഎസ്എസ് വോളന്റിയർ ലീഡേഴ്‌സ് എന്നിവർ ചേർന്ന് വീൽചെയർ കനിവിന്റെ ഭാരവാഹികൾക്ക് കൈമാറി.



