KOYILANDY DIARY.COM

The Perfect News Portal

ഫോറസ്റ്റ് വാച്ചർനിയമനം: കൂടിക്കാഴ്ച 9 ന്

.
കോഴിക്കോട് ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (ആദിവാസി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകളിൽ നിന്നുള്ള പ്രത്യേക നിയമനം നടത്തുന്നു. കാറ്റഗറി നം. 120/2025) തസ്തികയുടെ കൂടിക്കാഴ്ച ഒക്ടോബർ 9 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പി.എസ്.സി ഓഫീസിൽ വെച്ച് രാവിലെ ഏഴ് മുതൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത ഇന്റർവ്യൂ മെമ്മോകൾ  അയച്ചിട്ടുണ്ട്.
ഒക്ടോബർ എഴിനകം ഇൻ്റർവ്യൂ മെമ്മോകൾ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കോഴിക്കോട് ജില്ലാ പി. എസ്. സി. ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഉദ്യോഗാർത്ഥികൾ ഇൻ്റർവ്യൂ മെമ്മോയിൽ പരാമർശിച്ച രേഖകളുമായി കൃത്യ സമയത്ത് സ്ഥലത്ത് ഹാജരാകേണ്ടതാണെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.
ഫോൺ : 0495-2371971
Share news