വനംവകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ പന്തൽ തകർന്നു വീണു; കുമളിയിൽ പൊലീസുകാർ ഉൾപ്പെടെ 4 പേർക്ക് പരിക്ക്
.
ഇടുക്കി: കുമളിയിൽ വന്യജീവി വാരാഘോഷം സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണ് അപകടം. സംഭവത്തിൽ മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാലു പേർക്ക് പരുക്ക്. പരിക്കേറ്റതിൽ ഒരാൾ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനാണ്. പരിക്ക് ഗുരുതരം അല്ല.

അതേസമയം തന്നെ പന്തൽ തകർന്ന സംഭവത്തിൽ വനംവകുപ്പിനെ പഴിചാരി കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. പന്തൽ നിർമ്മിക്കാൻ വനം വകുപ്പ് 1, 10,000 രൂപയ്ക്ക് ക്വട്ടേഷൻ നൽകിയിരുന്നതായും പന്തൽ നിർമ്മിച്ചതിൽ ഗുരുതര വീഴ്ച ഉണ്ടായെന്നുമാണ് പീരുമേട് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിന്റെ വാദം. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ആയിരം പേർക്കായി നിർമിച്ച പന്തലാണ് തകർന്നത്.




