2026 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു
.
2026 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. പുരസ്കാരം മൂന്ന് പേർ പങ്കിട്ടു. കാൾ ഡീസെറോത്ത്, പീറ്റർ ഹെഗ്മാൻ, ജോർജ് നഗേൽ എന്നിവർക്കാണ് പുരസ്കാരം. പ്രകാശ നിയന്ത്രിത അയോൺ ചാനലുകളെയും ഒപ്റ്റോജനെറ്റിക്സിനെയും കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് അംഗീകാരം. തലച്ചോറിലെ നാഡീകോശങ്ങൾ എങ്ങനെയാണ് ഓർമകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും രൂപപ്പെടുത്തുന്നത് എന്ന് മനസിലാക്കാൻ സഹായിക്കുന്ന ഒരു ശാസ്ത്ര രീതിയാണ് ഒപ്റ്റോജനെറ്റിക്സ്.

ഏകകോശ പായലിൽ (single-celled alga) നിന്ന് ചാനൽ റോഡോപ്സിൻ (channelrhodopsin) എന്ന സവിശേഷമായ ഒരു പ്രോട്ടീൻ പീറ്റർ ഹെഗെമാനും ജോർജ് നഗേലും ചേർന്ന് കണ്ടെത്തി. കാൾ ഡീസെറോത്ത് ഈ പ്രോട്ടീനിനെ നാഡീകോശങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന, പ്രകാശം അടിസ്ഥാനമാക്കിയുള്ള ഒരു സ്വിച്ച് ആക്കി മാറ്റി. ഇതിലൂടെ ന്യൂറോസയൻസിൽ ഒരു പുതിയ യുഗത്തിനാണ് മൂവരും ചേർന്ന് അടിത്തറയിട്ടത്.




