സൗജന്യ മെഡിക്കൽ ക്യാമ്പും മെഡിറ്റേഷനും നടത്തി
.
കൊയിലാണ്ടി: ബ്രഹ്മകുമാരീസ് വിശ്വ വിദ്യാലയവും, നന്മ റെസിഡന്സും സംയുക്തമായി കൊയിലാണ്ടി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കൊയിലാണ്ടി ചാപ്റ്റർ ഡയറക്ടർ ഷീജ ബെഹൻ ഉദ്ഘാടനം ചെയ്തു. മിംസ് ഹോസ്പിറ്റലിലെ ഡോ. നിയാസ് ക്യാമ്പിൽ പങ്കെടുത്തു. നേത്ര പരിശോധനയും ഉൾപ്പെട്ട ക്യാമ്പ് ആയിരുന്നു.

പരിപാടിയിൽ വാർഡ് കൗൺസിലർ കെ കെ ദാമോദരൻ, നന്മ റെസിഡൻസ് സെക്രട്ടറി സുധാകരൻ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി റോട്ടറി പ്രസിഡണ്ട് rtn ചന്ദ്രശേഖരൻ നന്ദി പറഞ്ഞു.
ക്യാമ്പിൽ 85ഓളം പേർ പങ്കെടുത്തു. മെഡിറ്റേഷനും ഉണ്ടായിരുന്നു.



