KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ മാസ്റ്റർക്ക് അഭിനന്ദനം

.

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞു വീണ യാത്രക്കാരനെ സമയോചിതമായി ഇടപെട്ട് ജീവൻ രക്ഷിച്ച സ്റ്റേഷൻ മാസ്റ്റർക്ക് പാലക്കാട് റെയിൽവെ ഡിവിഷൻ്റെ അഭിനന്ദനം. റെയിൽവെ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ യാത്രക്കാരൻ കുഴഞ്ഞ് വീണതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ കെ. ജിനിഷ ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനിലെ ആംബുലൻസ് ടീം എന്നിവരെ അറിയിച്ച് സമയോചിതമായ ഇടപെടൽ നടത്തിയിരുന്നു.

യാത്രക്കാന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര സി പി ആറും വൈദ്യസഹായവും ഉറപ്പാക്കി യാത്രക്കാരനെ രക്ഷപ്പെടുത്തിയ സംഭവത്തിലാണ് പാലക്കാട് ഡിവിഷൻ ജിനീഷയെ അഭിനന്ദിച്ചത്. യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള ജാഗ്രതയും, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്ത പ്രവൃത്തി അഭിനന്ദനീയമാണെന്ന് റെയിൽവെ സന്ദേശത്തിൽ പറഞ്ഞു.

Share news