ഗാന്ധിജി സ്മൃതി ജനാധിപത്യ സംരക്ഷണ ദിനം ആചരിച്ചു
.
കൊയിലാണ്ടി: ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടി ബ്ലോക്ക് എൻസിപി (എസ് പി) സ്റ്റേഡിയത്തിലുള്ള ഗാന്ധി പ്രതിമക്ക് മുമ്പിൽ ഗാന്ധിജി സ്മൃതി ജനാധിപത്യ സംരക്ഷണ ദിനം ആചരിച്ചു. പുഷ്പാർച്ചനയും നടത്തി. ജനാധിപത്യ മതേതരത്വ സംരക്ഷണ പ്രതിജ്ഞയെടുത്തു. സംസ്ഥാന എൻ സി പി (എസ് പി) ജനറൽ സിക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യം നിഷേധിക്കപ്പെടുന്ന വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗാന്ധിയൻ ആശയങ്ങൾക്ക് ഏറെ പ്രസക്തി ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗാന്ധി വിരുദ്ധ നിലപാടുള്ളവർ രാജ്യം ഭരിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിച്ചു. പരിപാടിയിൽ ബ്ലോക്ക് പ്രസിഡണ്ട് എം എ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, പി.കെ. ബാലകൃഷണൻ കിടാവ്, ജില്ലാ ജനറൽ സിക്രട്ടറി സി. ജയരാജ്, എൻ. വൈ. സി. ജില്ലാ സിക്രട്ടറി സജിത് പി.വി, ഒ. രാഘവൻ മാസ്റ്റർ, എ വി. ബാലകൃഷ്ണൻ, പി. എം ബി നടരി, കൈനോളി ഗോപി, ടി. എം. രമേശൻ, എന്നിവർ സംസാരിച്ചു. മൂഴിക്കൽ ചന്ദ്രൻ സ്വാഗതവും പി. വി. വിജയൻ നന്ദിയും പറഞ്ഞു.



