ഗാന്ധി ജയന്തിദിനം: ബിജെപി പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തി
.
കൊയിലാണ്ടി: ഗാന്ധി ജയന്തി സ്വഛതാ ഹിസേവ, പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതു പ്രവർത്തനത്തിന്റെ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ചേമഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ ബിജെപി പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തി. ചേമഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന പാതിക്കുളം പ്രദേശത്ത് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപകമായ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി.

പ്രദേശത്തെ കുളവും പരിസരവും സമീപത്തുള്ള തോടുകളും പൂർണ്ണമായി ശുചീകരിക്കുകയും കാടുകൾ വെട്ടിത്തെളിക്കുകയും ബിജെപി ജില്ലാ കമ്മിറ്റി അംഗം പൂക്കാട് മാധവൻ, വാർഡ് മെമ്പർ സരീഷ്, സജീഷ് ഉണ്ണി സ്മാരക സമിതി പ്രസിഡണ്ട് വിജയൻ, ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റി പ്രസിഡണ്ട് സജീവ് കുമാർ, ജനറൽ സെക്രട്ടറി സുനിൽ കുമാർ, സെക്രട്ടറി രാജൻ, സെക്രട്ടറി ജിജു മലയിൽ, സതീഷ് എരിയാനിക്കോട്ട്, ഭാസ്കരൻ കുന്നം വള്ളി, മോഹനൻ ചോയ്ക്കാട്ട് എന്നിവർ നേതൃത്വം നൽകി.

പാതിക്കുളം പ്രദേശത്ത് കുളത്തിലും പരിസരത്തും അടിഞ്ഞുകൂടിയ ജൈവ-അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു. കൂടാതെ, വളർന്നുനിന്ന കാടുകളും പൊന്തകളും വെട്ടിത്തെളിച്ച് പ്രദേശം വൃത്തിയാക്കി. കുളത്തിലേക്കുള്ള ജലപ്രവാഹം സുഗമമാക്കുന്നതിന് സമീപത്തെ തോടുകളും സമഗ്രമായി ശുചീകരിച്ചു.



