കൊയിലാണ്ടി ഉപജില്ലാ കായികമേള സമാപിച്ചു
.
കൊയിലാണ്ടി ഉപജില്ലാ കായികമേള സമാപിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ജസ്ലു ഇബ്രാഹിം അധ്യക്ഷത വഹിച്ചു. 30-ാം വാർഡ് കൗൺസിലർ രമ്യ മനോജ് മുഖ്യാതിഥിയായി.

കൗൺസിലർ ദിനേഷ് കുമാർ പുളിങ്കുളത്ത്, എ.ഇ.ഒ എം.കെ. മഞ്ജു, എച്ച്.എം കൺവീനർ എൻ.ഡി. പ്രജീഷ്, ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പ്രിൻസിപ്പൽ എൻ.വി. പ്രദീപ് കുമാർ, എച്ച്.എം ഷിജിത ടി, ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ ബിജു ഡി.കെ, കായികമേള ജനറൽ കൺവീനർ സുരേഷ് ബാബു, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ബൈജാറാണി, കാവുംവട്ടം എം.യു.പി സ്കൂൾ എച്ച്.എം ബഷീർ വടക്കയിൽ, കൗൺസിലർമാരായ പി.എം. ബിജു, പി.കെ. ഷൈജു തുടങ്ങിയവർ സംബന്ധിച്ചു.

വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. കായികമേളയുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കും വിജയികൾക്കും ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ബാസിൽ പാലിശ്ശേരി സ്വാഗതവും ട്രോഫി കമ്മിറ്റി കൺവീനർ ഷെഫീഖ് കെ. നന്ദിയും പറഞ്ഞു.



