യാത്രാ മദ്ധ്യേ കൈയില്‍ നിന്ന് വീണ ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ ട്രെയിന്‍ തട്ടി യുവാവിന് പരിക്ക്
.
കൊയിലാണ്ടി: യാത്രാ മദ്ധ്യേ കൈയില്‍ നിന്ന് വീണ ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ ട്രെയിന്‍ തട്ടി യുവാവിന് പരിക്ക്. തലശേരി സ്വദേശി മുനവർ (29) ആണ് പരിക്കേറ്റത്. കൈക്കും, കാലിനുമാണ് പരിക്കേറ്റത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം യുവാവിനെ മെഡിക്കൽ കോളജിലെക്ക് കൊണ്ടുപോയി. ട്രെയിനില്‍ തലശ്ശേരിയിലെക്ക് യാത്രചെയ്യുന്നതിനിടെ ഫോൺ വീണതിനെ തുടര്‍ന്ന്, കൊയിലാണ്ടിയിൽ എത്തി ട്രെയിൻനില് നിന്ന് ഇറങ്ങി ട്രാക്കിലൂടെ നടക്കുമ്പോഴാണ് ആന്തട്ട വെച്ച് മറ്റൊരു ട്രെയിന്‍ തട്ടി അപകടത്തില്‍പ്പെടുന്നത്. സംഭവം നാട്ടുകാർ കാണുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.



