KOYILANDY DIARY.COM

The Perfect News Portal

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; ഡിജിപിയ്ക്ക് പരാതി നൽകി റാപ്പർ വേടൻ

.

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡിജിപിയ്ക്ക് പരാതി നൽകി റാപ്പർ വേടൻ. വ്യാജ വാർത്ത പോസ്റ്റ് ചെയ്തവർക്കെതിരെയും പ്രചരിപ്പിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. തനിക്കെതിരായ വ്യാജവാർത്ത മത സ്പർദ്ധയും സാമുദായിക സംഘർഷവും സൃഷ്ടിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. വ്യാജവാർത്ത തന്റെ സൽപ്പേരിന് കളങ്കം സൃഷ്ടിക്കുന്നതെന്നും വേടൻ പറയുന്നു.

സൗദി അറേബ്യയില്‍ പന്നിയിറച്ചി ലഭ്യമാകുന്ന ഹോട്ടല്‍ ശൃംഖല തുടങ്ങുകയാണ് വേടന്‍റെ ലക്ഷ്യം എന്ന തരത്തിലായിരുന്നു വ്യാജ പ്രചരണം. ഈ സാഹചര്യത്തിലാണ് തനിയ്ക്കെതിരെ സാമൂഹ്യമാധ്യമത്തിലൂടെ കള്ളപ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വേടന്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയത്. വിദേശത്തുള്‍പ്പടെ പരിപാടികള്‍ ലഭിക്കുന്ന സമയത്താണ് ചിലര്‍ ഗൂഢാലോചന നടത്തി തനിയ്ക്കെതിരെ അപവാദ പ്രചരണം നടത്തിയതെന്ന് വേടന്‍ ചൂണ്ടിക്കാട്ടി.

 

തനിക്കെതിരായ വ്യാജവാർത്ത മത സ്പർദ്ധയും സാമുദായിക സംഘർഷവും സൃഷ്ടിക്കുന്നതെന്നും പരാതിയിൽ പറയുന്നു. വ്യാജവാർത്ത തന്റെ സൽപ്പേരിന് കളങ്കം സൃഷ്ടിക്കുന്നതാണ്. അതിനാല്‍ തനിയ്ക്കെതിരായ വ്യാജ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വേടന്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തവരുടെ പ്രൊഫൈല്‍ വിവരങ്ങളും സ്ക്രീന്‍ ഷോട്ടുകളും സഹിതമാണ് വേടന്‍ പരാതി നല്‍കിയിരിക്കുന്നത്.

Share news
error: Content is protected !!