ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കാമോ? അറിയാം ചില ആരോഗ്യ രഹസ്യങ്ങള്‍
.
ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് ദഹനത്തെ ദോഷകരമായി ബാധിക്കും എന്നാണ് പണ്ടുമുതല്‍ കേട്ടുവരുന്ന കാര്യം. ചിലര്‍ ഭക്ഷണം കഴിച്ചതിന് ശേഷം മാത്രമേ വെള്ളം കുടിക്കൂ. ചിലര്‍ ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കും. എന്നാല്‍ ഇതില്‍ ഏതാണ് ശരി. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തുമെന്ന് പറയുന്നതില്‍ വാസ്തവമുണ്ടോ?

ഭക്ഷണസമയത്ത് വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. കാരണം അത് ദഹനരസങ്ങളെ നേര്‍പ്പിക്കും എന്നാണ് പലരും കരുതുന്നത്. എന്നാല്‍ നാം ഭക്ഷണം കഴിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടേ?. ഭക്ഷണം ചവച്ചരച്ച് വിഴുങ്ങുകയും അവ വയറ്റിലെ ആസിഡുമായി കൂടിചേര്‍ന്ന് പിന്നീട് കുടലിലൂടെ നീങ്ങേണ്ടതുണ്ട്. വെളളം ഈ ഘട്ടങ്ങളെ എല്ലാം യഥാര്‍ഥത്തില്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഭക്ഷണം വിഘടിപ്പിക്കുകയും അത് ദഹനനാളത്തിലൂടെ കടന്നുപോകുന്നത് സുഗമമാക്കുകയും ചെയ്യുന്നു. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ അല്ലെങ്കില്‍ മറ്റ് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വെള്ളം പ്രത്യേകിച്ചും പ്രയോജനം ചെയ്യും.

- ഭക്ഷണത്തിനൊപ്പം വെളളം കുടിക്കുന്നത് ദോഷകരമല്ലെങ്കിലും കുടിക്കുന്നതിന്റെ അളവും വ്യക്തിയുടെ ആരോഗ്യസ്ഥിതിയും പ്രധാനമാണ്.
- വെള്ളംകുടിക്കുന്നത് പൊതുവേ സുരക്ഷിതമാണെങ്കിലും വലിയ അളവില്‍ കുടിക്കുന്നത് വയറിലെ അസ്വസ്ഥതയ്ക്കും വയറ് വീര്‍ക്കുന്നതിനും കാരണമാകും.
- റിഫ്ളക്സ് രോഗം(GERD) ഉള്ള ചില ആളുകള്‍ക്ക് വലിയ അളവില്‍ വെള്ളം കുടിക്കുന്നത് ആസിഡ് റിഫ്ളക്സ് അല്ലെങ്കില്‍ വയറ് വീര്‍ക്കുന്നതിന് കാരണമാകും.
- അമിതമായി ഭക്ഷണം കഴിക്കുക, വേഗത്തില്‍ ഭക്ഷണം കഴിക്കുക, ഒറ്റയിരിപ്പില്‍ വലിയ അളവില്‍ വെള്ളം കുടിക്കുക ഇവയൊക്കെ അസ്വസ്ഥത ഉണ്ടാക്കും.
എല്ലാ പാനിയങ്ങളും ഒരുപോലെയല്ല. പഞ്ചസാര അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍, ഫിസി പാനീയങ്ങള്‍, അല്ലെങ്കില്‍ മദ്യം എന്നിവയൊക്കെ കുടിക്കുന്നതിനേക്കാള്‍ സാധാരണ വെള്ളം കുടിക്കുന്നതാണ് എപ്പോഴും നല്ലത്. സോഫ്റ്റ് ഡ്രിങ്കുകളും കാര്‍ബണേറ്റഡ് പാനീയങ്ങളും ഗ്യാസ്, വയറുവേദന എന്നിവയ്ക്ക് കാരണമാകും. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ അനാവശ്യ കലോറി ചേര്‍ക്കുകയും ദീര്‍ഘകാല ഉപാപചയ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മദ്യം ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും അമിതമായി കഴിക്കുമ്പോള്‍ സാധാരണ ദഹന പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

സാവധാനം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക, ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, ദിവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നിവ ആരോഗ്യകരമായ ദഹനത്തെ സഹായിക്കും. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ആരോഗ്യമുള്ള മിക്ക ആളുകളിലും ദോഷമുണ്ടാക്കാന്‍ സാധ്യതയില്ല. മാത്രമല്ല ഇത് ദഹനത്തെ സഹായിക്കുകയും ചെയ്തേക്കാം. വെള്ളം ഒഴിവാക്കുന്നതിന് പകരം ആളുകള്‍ ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നതിലും സമീകൃത ആഹാരം നിലനിര്‍ത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.



