കേരളാ സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റിന്റെ ജനറൽ ബോഡി യോഗം
.
കൊയിലാണ്ടി: കേരളാ സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റിന്റെ ജനറൽ ബോഡി യോഗം കൊയിലാണ്ടി ടൗൺ ഹാളിനടുത്തുള്ള അശോക് ഭവനിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു. എൻ.വി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

മുതിർന്ന പൗരൻമാർക്ക് ആശുപത്രികൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ പ്രത്യേക പരിഗണന, ബസ്സുകളിൽ 20 ശതമാനം സീറ്റ് സംവരണം എന്നിവയ്ക്ക് സർക്കാർ ഉത്തരവ് ഉണ്ടെങ്കിലും നടപ്പിലാക്കാത്തതിലും, 70 വയസ്സ് കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ആയുഷ്മാൻ ഭാരത് സൗജന്യ ഇൻഷൂറൻസ് പദ്ധതി കേരളത്തിൽ നടപ്പാക്കാത്തതിലും യോഗം പ്രതിഷേധിച്ചു. കുസുമലത ടീച്ചർ, രത്നവല്ലി ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ, സുകുമാരൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, അഡ്വ. മുഹമ്മദലി, പ്രേമസുധ, ദേവി എന്നിവർ സംസാരിച്ചു.




