KOYILANDY DIARY.COM

The Perfect News Portal

പഠനോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ആർ യു ജയശങ്കർ എൻഡോവ്മെന്റ് നൽകി

.

കൊയിലാണ്ടി: പഠനോത്സവത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ 1440 വിദ്യാർത്ഥികൾക്ക് ആർ യു ജയശങ്കർ എൻഡോവ്മെന്റ്  നൽകി. പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് നമ്പ്രത്ത്കര യുപി സ്കൂളിൽ വെച്ച് നടത്തി. ബ്ലോക്ക് സെക്രട്ടറി സി. ബിജോയ്‌, പ്രസിഡണ്ട് ടി കെ പ്രദീപൻ എന്നിവർ നേതൃത്വം നൽകി.

 

വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ  സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വെങ്ങളം മേഖലയിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബി. പി ബബീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം അജ്നഫ്, ബ്ലോക്ക് കമ്മിറ്റി അംഗം അഖിൽഷാജ് എന്നിവർ നേതൃത്വം നൽകി. കാപ്പാട് മേഖലയിൽ ജില്ലാ കമ്മിറ്റി അംഗം എൻ. ബിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം കിരൺ, ശിവപ്രസാദ്, ജിഷ്ണു എന്നിവർ നേതൃത്വം നൽകി.

Advertisements

 

ചേമഞ്ചേരി മേഖലയിൽ ബ്ലോക്ക് കമ്മിറ്റി അംഗം വിപിൻദാസ്, ശരത്ത്, സാരംഗ് എന്നിവരും പൊയിൽകാവ് മേഖലയിൽ ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ വിഷ്ണുപ്രസാദ്, സ്വാതി, മേഖല പ്രസിഡണ്ട് അനശ്വര എന്നിവർ നേതൃത്വം നൽകി. ചെങ്ങോട്ടുകാവ് മേഖല ജോയിന്റ് സെക്രട്ടറി രാഹുൽ, അമൽ എന്നിവർ നേതൃത്വം നൽകി. കൊയിലാണ്ടി ഈസ്റ്റ്‌ മേഖലയിൽ ബ്ലോക്ക് കമ്മിറ്റി അംഗം നീരജ്, ശ്രുതി, അജ്മൽ എന്നിവരും കൊയിലാണ്ടി സെൻട്രൽ മേഖലയിൽ ബ്ലോക്ക് കമ്മിറ്റി അംഗം അർജുൻ, സായൂജ്, ദിയ എന്നിവർ നേതൃത്വം നൽകി.

 

ആനക്കുളത്ത് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ജിജു, ബ്ലോക്ക് കമ്മിറ്റി അംഗം അഭിനന്ദ്, കൊല്ലത്ത് മേഖല പ്രസിഡണ്ട് അഭയ്, അഭിനവ്, നടേരി മേഖലയിൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കീർത്തന, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങൾ അഖിൽ, അഭിനവ് എന്നിവരും പങ്കെടുത്തു. കീഴരിയൂരിൽ ബ്ലോക്ക് പ്രസിഡണ്ട് ടി കെ പ്രദീപൻ പരിപാടി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ആതിര നേതൃത്വം നൽകി. അരിക്കുളം മേഖലയിൽ മേഖല ട്രഷറർ അനുജിത്ത്, സന്ദീപ്, ആദർശ് എന്നിവർ നേതൃത്വം നൽകി. നേതൃത്വം കാരയാട് മേഖലയിൽ ജില്ലാ കമ്മിറ്റി അംഗം സതീഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം അർജുൻരാഗ്, ട്രഷറർ നന്ദന എന്നിവർ നേതൃത്വം നൽകി.

 

Share news
error: Content is protected !!