പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. ഷാനി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ. ശശികുമാർ, അജിത, കെ. മിഥുൻ, പ്രിൻസിപ്പാൾ പി.ജി ചിത്രേഷ് എന്നിവർ സംസാരിച്ചു. പ്രശസ്ത ഗായകൻ അഫിദ് ഷാ മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ടസ്സ് കെ. സി ബീന സ്വാഗതവും എൻ. സുബിത്ത് നന്ദിയും പറഞ്ഞു.




