KOYILANDY DIARY.COM

The Perfect News Portal

ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ: വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ബിജെപി എംഎൽഎമാർ

.

16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു. മുഹമ്മദ് മുഹ്സിനായിരുന്നു എൽഡിഎഫിന്റെ സ്ഥാനാർത്ഥി. ഷാനിമോൾ ഉസ്മാനെ അഭിനന്ദിക്കുന്നതായി സ്പീക്കർ പറഞ്ഞു. എൻഡിഎ എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അതേസമയം വിലക്കയറ്റം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.

 

പെട്രോൾ – ഡീസൽ, എൽപിജി നിരക്ക് വർദ്ധനവ് സംസ്ഥാനത്ത് വലിയ വിലക്കയറ്റം ഉണ്ടാക്കിയതായി നോട്ടീസിലെ പ്രമേയം. കെ എൻ ബാലഗോപാലാണ് നോട്ടീസ് നൽകുക. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കാത്ത സംസ്ഥാന സർക്കാർ നടപടി പ്രതിപക്ഷം ഉയർത്തും.

Advertisements

 

സമകാലിക പ്രാധാന്യമുള്ള വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന നന്ദി പ്രമേയ ചർച്ച മറ്റന്നാൾ അവസാനിക്കും. അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണൻ, മുൻ എംപി കെ.പി. ധനപാലൻ, മുൻ മന്ത്രി ടി.യു. കുരുവിള എന്നിവർക്ക് നിയമസഭ ചരമോപചാരം അർപ്പിക്കും.

 

Share news
error: Content is protected !!