KOYILANDY DIARY.COM

The Perfect News Portal

പത്തനംതിട്ടയിൽ ജീപ്പ് കെഎസ്ആർടിസി ബസിലിടിച്ച് രണ്ടുപേർ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കുളനടയിൽ ജീപ്പ് കെഎസ്ആർടിസി ബസിലിടിച്ച് രണ്ടുപേർ മരിച്ചു. കുളനട മാന്തുക പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. അഞ്ചൽ സ്വദേശികളായ ലതിക (50), ജീപ്പ് ഡ്രൈവർ അരുൺകുമാർ (29) എന്നിവരാണ് മരിച്ചത്.

അഞ്ചലിൽ നിന്ന് കോട്ടയത്തേക്ക് സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ഏഴുപേരാണ് ജീപ്പിലുണ്ടായിരുന്നത്. പരുക്കേറ്റവരെ പന്തളത്തെയും കല്ലിശേരിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share news
error: Content is protected !!