KOYILANDY DIARY

The Perfect News Portal

റഷ്യൻ വിമാനത്താവളത്തില്‍ ഉക്രയ്ൻ ഡ്രോണ്‍ ആക്രമണം; നാല് വിമാനങ്ങൾ കത്തിനശിച്ചു

മോസ്കോ: റഷ്യയിലെ സ്‌കോഫ് വിമാനത്താവളത്തില്‍ ഉക്രയ്ൻ ഡ്രോണ്‍ ആക്രമണം. നാല് വിമാനങ്ങൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. എസ്‌തോണിയയുടെ അതിർത്തിക്കു സമീപത്തുള്ള സ്‌കോവിലെ വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.

ഡ്രോൺ ആക്രമണം തടഞ്ഞുവെന്ന് അവകാശപ്പെട്ട് റഷ്യ രം​ഗത്തെത്തി. ആക്രമണത്തിൽ ആളപായമില്ലെന്ന് റഷ്യൻ അധികൃതർ അറിയിച്ചു. ഉക്രയ്‌നിൽ നിന്നും 600 കിലോമീറ്റർ അകലെയാണ് സ്‌കോഫ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. അതേസമയം ആക്രമണത്തിൽ ഇതുവരെ യുക്രൈൻ പ്രതികരിച്ചിട്ടില്ല.