KOYILANDY DIARY

The Perfect News Portal

സഹൃദ് സംഘം വിയ്യൂർ ഓണാഘോഷം നടത്തി

കൊയിലാണ്ടി: സഹൃദ് സംഘം വിയ്യൂരിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. ചടങ്ങിൽ  ഇന്ത്യൻ മാജിക്ക് അകാദമിയുടെ 2023 ലെ മാന്ത്രിക ശേഷ്ഠ പുരസ്കാരം നേടിയ ശ്രീജിത്ത് വിയ്യൂരിനെ ചടങ്ങിൽ ആദരിച്ചു. പ്രശസ്ത ഗായകൻ പാലക്കാട് പ്രേംരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.

ഗോപകുമാർ ചാത്തോത്ത്, ഉണ്ണികൃഷണൻ ഭുവി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രമോദ് മഠത്തിൽ സ്വാഗതവും ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.