KOYILANDY DIARY.COM

The Perfect News Portal

കാറിലും, ഓട്ടോയിലും ഇടിച്ച സ്വകാര്യ ബസ്സിലെ ഡ്രൈവർ ഹോം ഗാർഡിനെ അസഭ്യം പറഞ്ഞു. ഡ്രൈവറെയും ബസ്സിനെയും പോലീസ് കസ്റ്റഡിയിലെടുത്തു

കൊയിലാണ്ടി: കാറിലും, ഓട്ടോയിലും ഇടിച്ച് നിർത്തതെ പോയ സ്വകാര്യ ബസ് ഡ്രൈവർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ അസഭ്യം പറഞ്ഞു. തടർന്ന് ബസ്സ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോടു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന നിഹാoസ് ബസ്സിലെ ഡ്രൈവർ ആണ് പ്രശ്നക്കാരൻ. ഇന്നു രാവിലെയാണ് സംഭവം.

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ വെച്ച് റി ഐക്കൺ കാറിലിടിച്ചതിനെ കൊയിലാണ്ടി സ്റ്റാൻ്റിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനോട് പരാതി പറയുകയായിരുന്നു. തുടർന്ന് ബസ് സ്റ്റേഷനിലേക്ക് എടുക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് പറഞ്ഞപ്പോൾ ഇയാളെ അസഭ്യം പറയുകയായിരുന്നു.

ജനം തടിച്ചുകൂടിയപ്പോൾ അവരോടും മോശമായി പെരുമാറിയതോടെ നാട്ടുകാർ ബസ്സ് പോകാൻ അനുവദിച്ചില്ല. ഇതോടെ സ്റ്റേഷനിൽ നിന്നും പോലീസെത്തി ബസ്സിനെയും, ഡ്രൈവറെയും സ്റ്റേഷനിലെക്ക് കൊണ്ടുപോയി.

Share news
error: Content is protected !!